സുസ്ഥിര അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

ദേശീയ ശാസ്ത്രദിനമായത്തിൽ ഡയറ്റ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സുസ്ഥിര അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രതിഫലനങ്ങളും തിളക്കങ്ങളും എന്നവിഷയത്തിൽ വിദ്യാഭ്യാസ സെമിനാറും നടത്തി. വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയും നേട്ടങ്ങളും വിശകലനം ചെയ്യുന്നതിനും വിനിമയം ചെയ്യുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. പി ബാലചന്ദ്രൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനിൽകുമാർ, ഡയറ്റ് നിർമ്മിച്ച അധ്യാപകവിദ്യാർത്ഥികൾക്കുള്ള ഐ.സി.ടി പ്രാക്ടിക്കൽ പഠനസഹായി ‘ഡിജിലാമ്പ്’ പ്രകാശനം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. വി. മദനമോഹനൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.സി.ഇ. ആർ.ടി. റിസർച്ച് ഓഫീസർ  അജി ഡി. പി. സെമിനാർ മോഡറേറ്ററായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →