ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ മേള

ആലപ്പുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ മേളകള്‍ മാര്‍ച്ച് 3,4ന് നടക്കും. 3ന് മാരന്‍കുളങ്ങര എന്‍.എസ്.എസ് ഓഡിറ്റോറിയത്തിലും മാര്‍ച്ച് 4ന് കഞ്ഞിക്കുഴി ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിലും രാവിലെ പത്തു മുതലാണ് പരിപാടി.

വഴിയോരത്ത് പഴം, പച്ചക്കറി, മത്സ്യം എന്നിവ വില്‍ക്കുന്നവര്‍, തട്ടു കടകള്‍, കാറ്ററിംഗ്, പാചക തൊഴിലാളികള്‍, ഭക്ഷ്യ വില്‍പന നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍, വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ചെറുകിട ഭക്ഷ്യ ബിസിനസ്സുകള്‍, പൊടിമില്ലുകള്‍, ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങള്‍, അങ്കണവാടികള്‍, കാന്റീന്‍, ഹോസ്റ്റല്‍ മെസ്സ്, ഹോം സ്റ്റേ, ആരാധനാലയങ്ങള്‍ എന്നിവര്‍ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.

ലൈസന്‍സ്/ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് നിയമ നടപടികള്‍ നേരിടേണ്ടിവരും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8943346536

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →