എറണാകുളം: എക്‌സ് റേ ടെക്‌നീഷ്യന്‍ കരാര്‍ നിയമനം

എറണാകുളം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ. പ്രായം 40 വയസിന് താഴെ. വേതനം 14700 രൂപ.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ  തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.

Share
അഭിപ്രായം എഴുതാം