തെറ്റാണെന്ന് അറിഞ്ഞുകൊണ്ടും ആവര്‍ത്തിക്കുന്നു; സി.ഐ.ടി.യുവിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി: സി.ഐ.ടി.യുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണമെന്നും, ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.ഐ.എം സംസ്ഥാന സമ്മേളനം വികസന രേഖ അവതരിപ്പിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സി.ഐ.ടി.യു നേതാക്കള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘സി.ഐ.ടി.യു തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അത് പല മേഖലകളെയും ബാധിക്കും. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കുറെ നാളുകളായി നമ്മള്‍ ഇതൊക്കെ ചെയ്യുന്നു.

ഇനിയും ഇത്തരത്തിലുള്ള തെറ്റുകള്‍ പിന്തുടരുകയാണെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും’മെന്നും പിണറായി വിജയന്‍ പറഞ്ഞു.

നോക്കുകൂലി ഉള്‍പ്പടെയുളള വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തര്‍ക്കങ്ങളുണ്ടാവുന്നുണ്ട്. വ്യാപാരത്തിന് തടസം നില്‍ക്കുന്ന രീതിയില്‍ ട്രേഡ് യൂണിയനുകള്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

നേരത്തെ കണ്ണൂരിലെ മാതമംഗലത്തും പേരാമ്പ്രയിലും സി.ഐ.ടി.യു കടപൂട്ടല്‍ സമരം നടത്തിയത് വിവാദമായിരുന്നു.

കഴിഞ്ഞ മാസം ഡിസംബര്‍ 23ന് സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ മാതമംഗലത്ത് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ സമരം ചെയത് കടപൂട്ടിക്കുന്ന സ്ഥിതിവിശേഷം വരെ ഉണ്ടായിരുന്നു.

പിന്നീട് ലേബര്‍ കമ്മീഷണര്‍ സി.ഐ.ടി.യു പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ട ശേഷം കട വീണ്ടും തുറക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →