കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു വടകര കോട്ടാക്കൽ ബീച്ച് സ്വദേശി സൽസബീൽ (18) ആണ് മരിച്ചത്. 2022 മാർച്ച 1 ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്.
വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയിൽ പാറയിൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെക്യൂരിറ്റി ജീവനക്കാരും പരിസരവാസികളും ഇവരോട് വെള്ളത്തിൽ ഇറങ്ങരുതെന്ന് കർശന നിർദേശം നൽകിയിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ ഇറങ്ങുകയായിരുന്നെന്ന് ആക്ഷേപമുണ്ട്

