ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ പോകാറില്ല. കേരളത്തില്‍ ഇത്രയും തിയേറ്ററുകള്‍ ഉള്ളപ്പോള്‍ ഒരിടത്ത് കുറച്ചു പേരോടൊപ്പം മാത്രമായി കാണുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് അങ്ങിനെ പോവാത്തതെന്ന് മമ്മൂട്ടി പറഞ്ഞു.
ഭീഷ്മ പര്‍വ്വ’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മെഗാസ്റ്റാർ മമ്മുട്ടിയുടെ പ്രതികരണം.
ആരാധകരുടെ കൂടെയിരുന്ന് സിനിമ കാണാന്‍ തോന്നിയിട്ടില്ല. ഒരു ഷോയ്ക്ക് അല്ലേ പോകാന്‍ പറ്റൂ. കേരളത്തില്‍ ഇത്രയും തിയേറ്ററുകള്‍ ഉള്ളപ്പോൾ നമ്മള്‍ ഒരു ഷോയ്ക്ക് പോയിട്ട് കാര്യമില്ലല്ലോ. നമ്മളെ കാണാന്‍ ആഗ്രഹം ഉള്ളവരാണല്ലോ എല്ലാവരും. അപ്പോ കുറച്ചുപേരോടൊപ്പം മാത്രമായി പോകണ്ടന്ന് വെച്ചിട്ടാണ്. അതുമാത്രമല്ല എന്റെ പ്രസന്‍സ് ഉണ്ടെങ്കില്‍ അവരുടെ റിയാക്ഷന്‍ വേറെയായിരിക്കും. സിനിമ കാണാന്‍ അവര്‍ക്ക് നേരമുണ്ടാവില്ല. അത് കൊണ്ട് ഞാന്‍ എവിടെയെങ്കിലുമൊക്കെയായി സിനിമ കാണും” മമ്മൂട്ടി പറഞ്ഞു.
ഇത് വേറെ വെടിക്കെട്ട്; ഭീഷ്മ പര്‍വ്വത്തെ കുറിച്ച് മമ്മൂട്ടിയുടെ വാക്കുകൾ.
തിങ്കളാഴ്ച നടന്ന പ്രസ് മീറ്റില്‍ ‘ഭീഷ്മ പര്‍വ്വ’ത്തിന് ഫാന്‍സ് ഷോ ഉണ്ടാകില്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ഫാന്‍സ് ഷോകള്‍ നിരോധിക്കും എന്ന ഫിയോക്ക് തീരുമാനത്തിലും മമ്മൂട്ടി പ്രതികരിച്ചിരുന്നു, “ഫാന്‍സ് കയറരുതെന്ന് അവര്‍ പറയുമെന്ന് താന്‍ കരുതുന്നില്ല, സിനിമയ്ക്ക് കേറുന്നവരില്‍ ഫാന്‍സും അല്ലാത്തവരും ഉണ്ടാകും ” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപർവും
മാര്‍ച്ച് മൂന്നിനാണ് ‘ഭീഷ്മപര്‍വ്വം തിയേറ്ററുകളിലേക്കെത്തുന്നത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
എണ്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്ബന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.