മലാപ്പറമ്പിൽ ഹോസ്പിറ്റൽ എക്യുപ്പ്മെന്റ് റിപ്പയറിംഗ് യൂണിറ്റ് തുറന്നു

കേടുവന്ന ആശുപത്രി ഉപകരണങ്ങൾ നന്നാക്കിയെടുക്കുന്നതിനായി മലാപ്പറമ്പിൽ പുനർജ്ജനി – ആശുപത്രി ഉപകരണങ്ങൾക്ക് പുതുജീവൻ പദ്ധതിയുടെ ഭാഗമായി റിപ്പയറിംഗ് യൂണിറ്റ് തുറന്നു. യൂണിറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആരോഗ്യവകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, പി കെ സ്റ്റീൽസ് എന്നിവരുടെ സഹായത്തോടെ  മലാപ്പറമ്പ് വാക്സിൻ സ്റ്റോറിലാണ് വർക്ക് ഷോപ്പ് സജ്ജീകരിച്ചത്. ഉപകരണങ്ങൾക്കും കെട്ടിട നവീകരണത്തിനുമായി പി കെ സ്റ്റീൽ & കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിൽ ഈ സംവിധാനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  ജില്ലകളിലാണുള്ളത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ സർക്കാർ ആശുപത്രികളുടെയും ആരോഗ്യ വകുപ്പിനു കീഴിലുള്ള മറ്റു അനുബന്ധ സ്ഥാപനങ്ങളുടെയും ഉപകരണങ്ങൾ, കൂളിംഗ് ഉപകരണങ്ങൾ എന്നിവയുടെ റിപ്പയറിംഗും സർവീസും കോഴിക്കോട് യൂണിറ്റിൽ ലഭ്യമാവും. പോളിടെക്നിക്, ഐ ടി ഐ വിദ്യാർത്ഥികളുടെയും യൂണിറ്റിലെ ജീവനക്കാരുടെയും സേവനം വിനിയോഗിച്ചാണ് ‘പുനർജ്ജനി’ നടപ്പിലാക്കുന്നത്.

എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ്, എച്ച് ഇ ആർ യൂണിറ്റ്  ഇൻചാർജ് എസ്.എം സജാദ്, വാർഡ് കൗൺസിലർ കെ.സി സോബിത, ഡോ.എ. നവീൻ, പ്രശാന്ത് കുമാർ, ബേബി നാപ്പള്ളി, ജില്ലാ മാസ്സ് മീഡിയ ഓഫീസർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →