വള്ളിക്കോട് തട്ട ഏലായില്‍ ഇടവിളയായി എളള്, പയര്‍ കൃഷി തുടങ്ങി

വളളിക്കോട് തട്ട ഏലായില്‍ കൊയ്ത്തിന് ശേഷം ഇടവിളയായി 10 ഹെക്ടര്‍ സ്ഥലത്ത് എളള്, പയര്‍ എന്നിവയുടെ കൃഷി തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ധനസഹായത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  ജി. സുഭാഷ്, ഗീത, ഗ്രാമപഞ്ചായത്ത് അംഗം പത്മ ബാലന്‍, കൃഷി ഓഫീസര്‍ എസ്. രഞ്ചിത്ത് കുമാര്‍, അസി.കൃഷി ഓഫീസര്‍ സി.അനീഷ് കുമാര്‍, ജി. രാജേഷ്, കര്‍ഷകരായ അംബുജാക്ഷന്‍, ബാലചന്ദ്രന്‍ നായര്‍, രാമചന്ദ്രന്‍, ജനാര്‍ദ്ദനന്‍ നായര്‍, ദിവാകരന്‍, പ്രതാപചന്ദ്രന്‍ നായര്‍, പുണ്ഡരികാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →