സ്‌കൂളിന്റെ ദുരവസ്ഥ വിശദീകരിച്ച്‌ യൂസഫലിക്ക് കത്തെഴുതി വിദ്യാര്‍ത്ഥികള്‍

ചാവക്കാട്‌: തങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ ദുരവസ്ഥ വിശദീകരിച്ച്‌ ഇരട്ടപ്പുഴ ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എംഎ യൂസഫലിക്ക്‌ കത്തയച്ചു. 97 വര്‍ം പിന്നിട്ട ഈ സ്‌കൂള്‍ വാടക കെട്ടിടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇപ്പോള്‍ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന്‌ ഉടമസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. അറ്റകുറ്റപ്പണികള്‍ നടത്താത്തതുകാരണം കെട്ടിടം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അസ്ഥയിലുമാണ്‌. സ്‌കൂളിന്‌ അധികൃതര്‍ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുമില്ല.

ഇരട്ടപ്പുഴ ഉദയ വായനശാലയുടെ പരിമിതമായ സൗകര്യത്തിലാണ്‌ ക്ലാസുകള്‍ ഇപ്പോള്‍ നടക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ സ്‌കൂളിന്റെ അവസ്ഥ വിവരിച്ച വിദ്യാര്‍ത്ഥികള്‍ യൂസഫലിക്ക്‌ കത്തയച്ചത്‌ . അദ്ദേഹത്തില്‍ നിന്ന്‌ നല്ല പ്രതികരണമുണ്ടാകുമെന്ന വിശ്വാസത്തിലാണ്‌ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും വായനശാലാ പ്രവര്‍ത്തകരും. പ്രസിഡന്റ് നളിനാക്ഷന്‍ ഇരട്ടപ്പുഴ, ഹെഡ്‌മിസ്‌ട്രസ്‌ ശ്രീധര ടീച്ചര്‍, വലീദ്‌ തെരുവത്ത്‌, പ്രകാശന്‍ സുബൈര്‍ ചക്കര, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →