തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ സർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 27ന് സർക്കാർ പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം തിയേറ്ററുകളിൽ 100 ശതമാനം പേർക്കും പ്രവേശനം അനുവദിച്ചു. തിയേറ്ററുകൾക്ക് പുറമെ ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകളിലുമെല്ലാം 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓഫ്ലൈനായി നടത്താം. എല്ലാ പൊതുയോഗങ്ങളിലും 1500 പേരെ വരെ പ്രവേശിപ്പിക്കാൻ അനുവാദമുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ഒഴിവാക്കി.
27/02/2022 സംസ്ഥാനത്ത് 2524 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂർ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂർ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസർഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,03,592 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2188 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 29,943 കോവിഡ് കേസുകളിൽ, 7.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 3 മരണങ്ങളാണ് ഏറ്റവും പുതുതായി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 46 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2387 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 107 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5499 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 961, കൊല്ലം 253, പത്തനംതിട്ട 277, ആലപ്പുഴ 283, കോട്ടയം 379, ഇടുക്കി 425, എറണാകുളം 881, തൃശൂർ 522, പാലക്കാട് 296, മലപ്പുറം 330, കോഴിക്കോട് 423, വയനാട് 287, കണ്ണൂർ 106, കാസർഗോഡ് 76 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 29,943 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,01,236 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,69,00,092), 86 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,30,41,068) നൽകി. 15 മുതൽ 17 വയസുവരെയുള്ള 77 ശതമാനം (11,83,148) കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 34 ശതമാനം (5,19,843) പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,72,052) ഫെബ്രുവരി 20 മുതൽ 26 വരെയുള്ള കാലയളവിൽ, ശരാശരി 48,256 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 1.7 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 1.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

