റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഇലന്ത്കടവിനെ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും – മന്ത്രി റോഷി അഗസ്റ്റിൻ

February 28, 2022 - 4:35 pm

വെള്ളപ്പൊക്ക പ്രതിരോധ ബണ്ട് നാടിന് സമർപ്പിച്ചു

കോഴിക്കോട്: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പുല്ലൂരാംപാറ ഇലന്ത്കടവ് പ്രദേശത്തെ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പ്രളയ ഭീഷണി തടയുന്നതിനായി ഇരുവഴിഞ്ഞി പുഴയോരത്ത്  ഒരുക്കിയ വെള്ളപ്പൊക്ക പ്രതിരോധ ബണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കുമ്പോൾ അതിൽ ഇലന്ത്കടവ് പ്രദേശത്തെ ഉൾപ്പെടുത്തും പ്രദേശത്തെ സാഹചര്യങ്ങൾ പരിഗണിക്കും. ബണ്ട് പൂർത്തീകരിക്കാൻ ആവശ്യമായ ബാക്കി തുകയായ 20 ലക്ഷം രൂപ നടപടികൾ പൂർത്തിയാക്കി അനുവദിക്കും.  ജനങ്ങളുടെ ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം. വകുപ്പുകൾ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രളയഭീഷണി തടയാനായി ജലസേചന വകുപ്പ് എഫ് സി പ്ലാൻ, ആർ കെ ഐ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ബണ്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പുല്ലൂരാംപാറ ഇലന്തുകടവ് പരിസരത്ത് നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇറിഗേഷൻ എക്സി. എൻജിനിയർ ശാലു സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത്  വൈസ് പ്രസി‍ഡന്റ് കെ.എ അബ്ദുറഹിമാൻ, മെമ്പർ കെ.ഡി ആന്റണി, പി.ടി. അഗസ്റ്റിൻ, സൂപ്രണ്ട് എഞ്ചിനീയർ ബാലകൃഷ്ണൻ മണ്ണാരക്കൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *