എൻഎസ്ഐ ക്രമക്കേട്; മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യനാണ് ‘ഹിമാലയൻ സന്യാസി’യെന്ന് സിബിഐ

ന്യൂഡൽഹി: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഐ) ക്രമക്കേടുമായി ബന്ധപ്പെട്ട മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യനാണ് കേസിലെ ‘ഹിമാലയൻ സന്യാസി’യെന്ന് സിബിഐ. ഹിമാലയത്തിലെ ഒരു ‘സന്യാസി’യുടെ താൽപര്യപ്രകാരമാണ് എൻഎസ്ഇ മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണൻ ക്രമക്കേട് നടത്തിയത്. ആനന്ദ് സുബ്രഹ്മണ്യനാണ് ചിത്രയുമായി ഇമെയിൽ വഴി ആശയവിനിമയം നടത്തിയ ‘സന്യാസി’യെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ‘സന്യാസി’യുടെ സ്വാധീനത്തിൽ ചിത്രമെടുത്ത തീരുമാനങ്ങളിലൊന്നാണ് ആനന്ദിന്റെ വിവാദ നിയമനമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പറഞ്ഞിരുന്നു. ഒരു ഇമെയിൽ ഐഡി വഴിയാണ് ആനന്ദ് ‘സന്യാസി’യാണെന്ന് വെളിപ്പെടുത്തിയതെന്ന് സിബിഐ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →