മലപ്പുറം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കായി ദ്വിദിന പരിശീലന പരിപാടി തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സെറീന ഹസീബ് അധ്യക്ഷയായി. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിശീലനം. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ കെ. എം ഷൈജി, ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍ എന്നിവര്‍ നേതൃത്വം നല്കി. സഹകരണ പ്രസ്ഥാനങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സമഗ്ര സഹകരണ പ്രചരണ പദ്ധതിയിലുള്‍പ്പെടുത്തിയ പരിശീലന പരിപാടി കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
മലപ്പുറം: ക്ഷീര സംഘം സെക്രട്ടറിമാര്‍ക്ക് പരിശീലനം തുടങ്ങി
