നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് പുടിൻ

കീവ് : യുക്രൈൻ തലസ്ഥാനമായ കിയവിന് തൊട്ടരികിലെത്തിയിരിക്കേ നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ. ബലറൂസ് തലസ്ഥാനമായ മിൻസ്‌കിലേക്ക് നയതന്ത്രസംഘത്തെ അയക്കാമെന്നാണ് റഷ്യൻ പ്രസിഡന്റിന്റെ പുതിയ പ്രതികരണം. റഷ്യയുടെ ഔദ്യോഗിക വാർത്താ സംവിധാനമായ ആർ.ടി.യിലൂടെയാണ് വിവരം പുറത്തുവിട്ടത്. ‘

വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ബലറൂസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുക. യുക്രൈൻ പാർലമെന്റിൽനിന്ന് വെറും ഒൻപത് കി.മീറ്റർ അടുത്തുവരെ റഷ്യൻസൈന്യമെത്തിയിട്ടുണ്ട്. യുക്രൈൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

ശത്രുക്കൾ കിയവിലെ നഗരമധ്യത്തിലുള്ള പാർലമെന്റിന്റെ ഒൻപത് കി.മീറ്റർ ദൂരത്തുള്ള ഒബലോൺ ജില്ലയിലെത്തിയിട്ടുണ്ടെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാട്ടുകാരോട് വീട്ടിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നം ട്വീറ്റിൽ ആവശ്യപ്പെട്ടു. കിയവിന്റെ നഗരപ്രാന്തത്തിലൂടെ സൈനിക വാഹനങ്ങള്‍ റോന്തുചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കിയവിൽ റഷ്യൻസൈന്യവുമായി യുക്രൈൻ സേനയും ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. തലസ്ഥാനഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ഡിമെർ, ഇവാൻകിവ് എന്നിവിടങ്ങളിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സൈനികനടപടിക്കിടെ 450 റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

കിയവിനടുത്ത് വെടിയൊച്ചകൾ കേട്ടതായി ബി.ബി.സി അടക്കമുള്ള വിദേശമാധ്യമങ്ങളുടെ ലേഖകരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനം നഗരത്തിൽനിന്ന് കേൾക്കാനാകുന്നുേെണ്ടന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, റഷ്യൻസൈനിക നീക്കത്തിന്റെ കൃത്യമായ ഗതി ഇതുവരെ മനസിലാക്കാനായിട്ടില്ല.

Share
അഭിപ്രായം എഴുതാം