പോക്കിരി പോലീസ് : വിജയ് ദളപതിയുടെ 26 സെക്കന്റ് ദൈർഘ്യമുളള വീഡിയോ

പൊലീസിന്റെ സേവനം ഏതു നിമിഷം ലഭ്യമാവുന്നതിന്റെ ഭാഗമായുള്ള 112 എന്ന എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്ബറിന്റെ പ്രചരണാര്‍ത്ഥം പുറത്തു വിട്ട വീഡിയോ ആണ് തരംഗമായിക്കൊണ്ടിരിക്കുന്നത് കേരളാ പൊലീസിന്റെ പേജിലൂടെ പുറത്തു വിട്ട വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

26സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സര്‍വം ഇളയ ദളപതി വിജയ് മയമാണ്.തെരി എന്ന വിജയ് ചിത്രത്തിലെ വിജയ് കുമാര്‍ എന്ന കഥാപാത്രമാണ് വിളി കേട്ട് സ്‌പോട്ടിലെത്തുന്നത്. ഇതിനെല്ലാം അകമ്ബടി നല്‍കുന്നതാകട്ടെ, പുതിയ വിജയ് ചിത്രം ബീസ്റ്റിലെ അറബിക് കുത്തും.

വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്. ‘ഇത് വെറും പൊലീസല്ല, പോക്കിരി പൊലീസ്’ ‘കേരള പൊലീസില്‍ ഏതോ വിജയ് രസികന്‍ കയറിപ്പറ്റിയിട്ടുണ്ട്’ ‘ഓള്‍ കേരള വിജയ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള പൊലീസ് ഘടകം’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് പിന്നാലെ എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →