കൊച്ചി. പാലക്കാട് ഉമ്മിണിയില്‍ ഭീഷണി പരത്തിയ പുലിയെ വെടിവയ്‌ക്കില്ലെന്ന വനം വകുപ്പ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഒറ്റപ്പെട്ട പുലിക്കുട്ടിയെ തളളയോടൊപ്പം ചേര്‍ക്കാനുളള ശ്രമങ്ങള്‍ നടക്കുകയാണെനും ജസ്‌റ്റീസ് എന്‍ നഗരേഷ് മുമ്പാകെ ബോധിപ്പിച്ചു. ഒറ്റപ്പെടുന്ന വന്യ ജീവികളെ സംരക്ഷിക്കുന്നതിനും അവയെ തിരികെ കാട്ടിലേക്ക് അയക്കുന്നതിനും മാര്‍ഗരേഖകള്‍ തയാറാക്കുന്നതിനായി കേന്ദ്ര വനം മന്ത്രാലയത്തിന് നോട്ടീസ് അയക്കാന്‍ ജസ്‌റ്റീസ് എന്‍ നഗരേഷ് ഉത്തരവിട്ടു.
ഉമ്മിണിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ രണ്ടുപുലിക്കുഞ്ഞുങ്ങളെ പ്രസവിച്ചശേഷം തളളപ്പുലി ഭക്ഷണം അന്വേഷിച്ചുപോയപ്പോള്‍ വനം വകുപ്പ ജോലിക്കാര്‍ പുലിക്കുഞ്ഞുങ്ങളെ എടുത്തുമാറ്റുകയായിരുന്നു. ഒരു പുലികുഞ്ഞിനെ തളള കൊണ്ടുപോയെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും അതിന് തെളിവുകള്‍ ലഭ്യമല്ല. തുടര്‍ന്ന് നാട്ടുകാര്‍ക്ക് ഭീതി പരത്തിക്കൊണ്ട് പുലി പലവട്ടം പരിസരത്ത് എത്തുന്നതിനാല്‍ പുലിയെ വെടിവയ്‌ക്കാനുളള ശ്രമം വനംവകുപ്പ് തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് അനിമല്‍ ലീഗല്‍ ഫോഴ്‌സ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്.

