ഇറാനില്‍ സ്‌കൂള്‍ പരിസരത്ത് യുദ്ധ വിമാനം തകര്‍ന്ന് വീണ് മൂന്നു മരണം

ടെഹ്റാന്‍: ഇറാനില്‍ സ്‌കൂള്‍ പരിസരത്ത് യുദ്ധ വിമാനം തകര്‍ന്ന് വീണ് മൂന്നു മരണം. ഇറാന്‍ വ്യോമസേനയുടെ എഫ്-5 ഫൈറ്റര്‍ വിമാനമാണ് പരിശീലനപ്പറക്കലിനിടെ തബ്രീസ് നഗരത്തിനു സമീപം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും പ്രദേശവാസിയുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂളിന്റെ മതിലിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അടച്ചിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →