കോഴിക്കോട്: എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

കോഴിക്കോട്: 2000 ജനുവരി 1 മുതല്‍ 2021 ആഗസ്റ്റ് വരെയുളള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് 2022 ഫെബ്രുവരി 21 മുതല്‍ 2022 ഏപ്രില്‍ 30 വരെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ, www.employment.kerala.gov.in ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370179  ഇ-മെയില്‍: deekzkd.emp.lbr@kerala.gov.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →