ആലപ്പുഴ: ലാംസ് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:  ലാന്‍ഡ് അക്വിസിഷന്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ലാംസ് )
ജില്ലാതല ഒദ്യോഗിക വെബ് സൈറ്റ് (https://lams.kerala.gov.in) ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ഭൂമി ഏറ്റെടുക്കൽ സംബന്ധമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഓൺലൈനിൽ നിര്‍വഹിക്കാൻ സഹായകമായ വിധമാണ് സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപയോഗിക്കാനാകും. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നവർക്ക്  നടപടി ക്രമങ്ങളുടെ നിലവിലെ സ്ഥിതി  അറിയാന്‍ സാധിക്കും. ഒ.ടി.പി (വണ്‍ ടൈം പാസ് വേര്‍ഡ്) സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍  സുരക്ഷിതവുമാണ്.

സംസ്ഥാന ഇൻഫോർമാറ്റിക്സ് ഓഫീസർ പി.വി. മോഹന്‍ കൃഷ്ണന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍. രഞ്ജിത്ത് എന്നിവര്‍ ഓൺലൈനില്‍ പങ്കെടുത്തു.

കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടർ (എല്‍.എ എന്‍.എച്ച്) എൻ. ബീന, ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർ വി. അജി ജേക്കബ് കുര്യൻ, അഡീഷണൽ ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർ കെ.കെ. മോഹനൻ, നെറ്റ്‌വർക്ക് എൻജിനീയർമാരായ ഡി. സുജിത്, ജെറി സേവ്യർ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →