വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവരും താല്‍ക്കാലികമായി യുക്രൈന്‍ വിടണമെന്ന് വീണ്ടും ഇന്ത്യന്‍ എംബസി.

ന്യൂഡല്‍ഹി: യുദ്ധസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും താല്‍ക്കാലികമായി യുക്രൈന്‍ വിടണമെന്ന് വീണ്ടും ഇന്ത്യന്‍ എംബസി. ഇതു രണ്ടാംതവണയാണ് കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നത്. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും മടങ്ങാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

യുക്രൈനില്‍ തുടരേണ്ടത് ആവശ്യമില്ലാത്ത, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താല്‍ക്കാലികമായി രാജ്യംവിടണമെന്നു കഴിഞ്ഞ ചൊവ്വാഴ്ചയും എംബസി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തുനിന്നു പുറത്തുകടക്കാന്‍ ലഭ്യമായ വാണിജ്യ-ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി ശ്രമിക്കണമെന്നും യുക്രൈനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ”യുക്രൈനും റഷ്യയുമായുള്ള യുദ്ധം സംബന്ധിച്ച ഭീതിയും അനിശ്ചിതത്വവും തുടരുന്നതിനാല്‍, താമസം അനിവാര്യമല്ലെന്ന് കരുതുന്ന, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും താല്‍ക്കാലികമായി യുക്രൈന്‍ വിടാന്‍ നിര്‍ദേശിക്കുന്നു”- ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →