കൊല്‍ക്കത്ത: സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ തന്നോടു വിരമിക്കാന്‍ നിര്‍ദേശിച്ചതായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ.ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനു മുമ്പു ചേതന്‍ ശര്‍മയും ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യയുടെ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും തനിക്കു വിരമിക്കല്‍ നിര്‍ദേശം നല്‍കിയതായി സാഹ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ വച്ചാണ് ഈ നിര്‍ദേശം ലഭിച്ചതെന്നും 37 വയസുകാരനായ സാഹ പറഞ്ഞു.
വിരമിക്കാന്‍ നിര്‍ദേശിച്ചതായി സാഹ
