മലപ്പുറം: കുട്ടികള്‍ക്ക് പിന്തുണ നല്‍കണം

മലപ്പുറം: പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികള്‍ക്ക് നല്‍കണം. ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നല്‍ നല്‍കാനും നിര്‍ദേശം നല്‍കി. ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണാ പ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം തുടരണം. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകര്‍ അവലംബിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരമാവധി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകള്‍ നടത്തണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.എം.സി റെജില്‍, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ജെ.എസ് കുസുമം, കോവിഡ് സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.നവ്യ, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →