തെരുവ്‌ നായ്‌ക്കള്‍ക്ക് ചിപ്പ്‌ പിടിപ്പിക്കുന്ന പദ്ധതിക്ക്‌ പൊന്നാനിയില്‍ തുടക്കമാവുന്നു

മലപ്പുറം: പ്രതിരോധ കുത്തിവയ്‌പ്പെടുത്ത നായ്‌ക്കളെ തിരിച്ചറിയുന്നതിനായി മൈക്രോചിപ്പ്‌ പിടിപ്പിക്കുന്ന പദ്ധതിക്ക്‌ പൊന്നാനിയില്‍ തുടക്കമായി. തെരുവ്‌ നായ്‌ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പേവിഷബാധക്കെതിരെയുളള വാക്‌സിന്‍ പരിപാടി പൊന്നാനി നഗരസഭയില്‍ തെരുവ്‌ നായ്‌ക്കളില്‍ ആരംഭിച്ചിരുന്നു. പൊന്നാനി നഗരസഭ പരിധിയിലെ തെരുവ്‌ നായ്‌ക്കളെ പിടിച്ചുകൊണ്ടുവന്ന്‌ പ്രാഥമികാരോഗ്യ പരിശോധനയും പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പും നല്‍കും.

തുടര്‍ന്ന നിരീക്ഷിച്ചശേഷം തിരിച്ചറിയല്‍ സംവിധാനമായ മൈക്രോചിപ്പ്‌ നടത്തി തിരികെ വിടുന്നതാണ്‌ പദ്ധതി. കുത്തിവയ്‌പ്പുകള്‍ക്കുശേഷം പിടികൂടിയ ഇടങ്ങളില്‍ തന്നെ തെരുവ്‌ നായ്‌ക്കള തിരിച്ചുവിടും വിദേശങ്ങളില്‍ ഇത്‌ സാധാരണമാണെങ്കിലും ഇന്ത്യയിലാദ്യമായാണ്‌ തെരുവ്‌ നായ്‌ക്കള്‍ക്ക് ചിപ്പ്‌ നല്‍കുന്നത്‌.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ സ്‌റ്റാര്‍ട്ടപ്പ്‌ സംരംഭവും ,എറണാകുളം കുടുംബശ്രീ ജില്ലാമുിഷന്‍റെ കീഴില്‍ പ്രവര്‍ത്തി്‌ക്കുന്ന ശ്രദ്ധ മൊബൈല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ ആന്‍ഡ്‌ വെറ്ററിനറി സര്‍വീസ്‌ എന്ന വനിതാ സ്വയം തൊഴില്‍ സംരംഭ യൂണിറ്റിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →