വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന ഓവര്‍ വരെ നീണ്ട പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ എട്ടു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.നിക്കോളാസ് പുരാനും (41 പന്തില്‍ 62), റോമന്‍ പവലും (36 പന്തില്‍ 68) അര്‍ധസെഞ്ചുറി നേടി തിളങ്ങിയെങ്കിലും വിജയത്തിന് എട്ട് റണ്‍സിന് അകലെ ഇന്ത്യ വിന്‍ഡീസിനെ പിടിച്ചുകെട്ടുകയായിരുന്നു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചെഹല്‍, രവി ബിഷ്ണോയി എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ഇരുവരും അര്‍ധസെഞ്ചുറി നേടി അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് ഹര്‍ഷല്‍ പട്ടേലിന്റെ ഓവറില്‍ നേടാനായത് 16 റണ്‍സ് മാത്രം.187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആറാം ഓവറില്‍ തന്നെ ഓപ്പണര്‍ കൈല്‍ മയേഴ്‌സിനെ (9) നഷ്ടമായിരുന്നു. യുസ്വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →