കീവ്: റഷ്യന്‍ യുദ്ധ ഭീതിയില്‍ നില്‍ക്കുന്ന യുക്രൈനില്‍ സ്ഫോടനം. സൈനിക വാഹനം കത്തിനശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കിഴക്കന്‍ ഉക്രൈനിലെ ഡോനെട്സ്‌ക് നഗരത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് (ഡി എന്‍ ആര്‍) ആസ്ഥാനത്തിന് സമീപമാണു സ്ഫോടനമുണ്ടായത്. ഡോനെട്സ്‌കില്‍ നിന്ന് താമസക്കാരെ റോസ്തോവ് മേഖലയിലേക്ക് ഒഴിപ്പിക്കണമെന്ന് ഡി എന്‍ ആര്‍ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനു മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. വലിയ സ്ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആര്‍ ഐ എ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു.റഷ്യ പിന്തുണക്കുന്ന വിമതവിഭാഗം സ്ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.