ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി 21ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021- 22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവ് ഉള്ള എസ്.ടി ആൺകുട്ടികളുടെ ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി 21ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം) നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ച സാഹചര്യത്തിൽ പ്രസ്തുത ഒഴിവിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപര്യമുള്ള പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), ടി.സി എന്നിവ സഹിതം നേരിട്ട് സ്‌പോട്ട് അഡ്മിഷന് ഹാജരാക്കണം. പ്രവേശനം പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളുടെ റാങ്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ കൃത്യം 11 മണിക്കു തന്നെ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →