എഫ്ഡി പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ് ബി ഐ

മുംബൈ: രണ്ട് വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.പലിശ നിരക്ക് 10-15 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചു. ഫെബ്രുവരി 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എസ്ബിഐ വെബ്സൈറ്റിലാണ് പുതിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെയുള്ള എഫ്ഡി കാലാവധിക്ക്, പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.20 ശതമാനമായും 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ളവയ്ക്ക് 15 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.45 ശതമാനവും ആക്കി. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള എഫ്ഡി കാലാവധിക്ക്, പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50 ശതമാനമാക്കി.2 കോടിയില്‍ താഴെ മൂല്യമുള്ള എല്ലാ എഫ്ഡികള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാണ്.രണ്ട് വര്‍ഷത്തില്‍ താഴെയുള്ള എഫ്ഡിയുടെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. എന്നാല്‍ ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ വരെയുള്ള 2 കോടി രൂപയില്‍ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 2022 ജനുവരിയില്‍ എസ്.ബി.ഐ. 10 ബേസിസ് പോയിന്റുകളായി ഉയര്‍ത്തിയിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് എഫ്ഡി പലിശ നിരക്ക് നേരത്തെ 5.5 ശതമാനമായിരുന്നു. ഇപ്പോള്‍ 5.6 ശതമാനം പലിശ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →