റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: ബേഡകം ‘റൈസ് ‘ന് പ്രിയമേറുന്നു; വിപണി വിപൂലിക്കരിക്കാനൊരുങ്ങി പഞ്ചായത്ത്

February 18, 2022 - 3:39 pm

കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് ബേഡകം റൈസ്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഒരു നാടിന്റെ കൂട്ടായ്മ കൂടി ചേര്‍ന്നപ്പോള്‍ തരിശുഭൂമികള്‍  നെല്‍കൃഷിയാല്‍ സമൃദ്ധമായി. പാടങ്ങളില്‍ വിരിഞ്ഞ നെല്ല് പഞ്ചായത്തിന്റെ നേതൃത്വത്തില്‍  കൊയ്ത്, കുത്തരിയാക്കി മാറ്റി പഞ്ചായത്ത് തന്നെ ബേഡകം റൈസ് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുകയായിരുന്നു. ചാളക്കാട് വയലില്‍ രണ്ടേക്കര്‍ സ്ഥലം ഏറ്റെടുത്ത് നടത്തിയ നെല്‍കൃഷിയില്‍ നിന്ന് ലഭിച്ച എട്ട് ക്വിന്റല്‍ 70 കിലോ നെല്ല് ബേഡകം കൃഷിഭവനില്‍ ആത്മയുടെ സഹായത്തോടെ കാര്‍ഷിക കര്‍മസേന ആരംഭിച്ച ബോയിലിങ് ആന്റ് റൈസ് മില്ലില്‍ നിന്ന് കുത്തിയാണ് ജൈവ അരിയാക്കിയത്. ഒപ്പം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ കര്‍ഷകരുടെ നെല്ല് കൂടി ശേഖരിച്ച് അരിയാക്കി വിപണിയില്‍ എത്തിക്കാനും അതു വഴി കര്‍ഷകര്‍ക്കു  കൈത്താങ്ങ് ആകാനും പഞ്ചായത്തിന്  പദ്ധതിയുണ്ട്. നിലവില്‍ മരുതടുക്കത്തുള്ള ഗ്രാമ്യകം ഗ്രാമാര്‍ട്ട എന്ന കുടുംബശ്രീ നാനോ മാര്‍ക്കറ്റ് വഴിയാണ് അരി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ജൈവ അരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ബേഡകം റൈസിന് വേണ്ടി ആളുകള്‍ ബന്ധപ്പെടുന്നത് കൊണ്ട് വിപണി ഓണ്‍ലൈനില്‍ കൂടി വിപുലികരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *