ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ നാലുവരി പാതയില്‍ കിഴക്കേ നാലുമുക്കില്‍ നിയന്ത്രണം വിട്ട മിനിലോറിയിടിച്ച് ടെലിഫോണ്‍ പോസ്റ്റ് തകര്‍ന്നു. 2022 ഫെബ്രുവരി 16 ന് വെളുപ്പിന് 3 നായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. സംഭവസ്ഥലത്തിന് തൊട്ടുത്തുളള പഴക്കട തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘം ലോറിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

