ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര് യുക്രൈന് വിടണമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി.യുക്രൈനില്‍ തുടരേണ്ടത് അത്യാവശ്യമല്ലാത്ത, പ്രത്യേകിച്ച് വിദ്യാര്‍ഥികളായ ഇന്ത്യക്കാര്‍ തല്‍ക്കാലത്തേക്കു മടങ്ങണമെന്നാണ് മുന്നറിയിപ്പ്. യുക്രൈനിലേക്കും യുക്രൈനുള്ളിലും ഉള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ആവശ്യം വരുന്ന പക്ഷം ബന്ധപ്പെടാന്‍ യുക്രൈനിലെ തങ്ങളുടെ അവസ്ഥയെക്കുറിച്ച് എംബസിയെ ധരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്ക്ക് എല്ലാ സേവനങ്ങളും നല്കാന് എംബസിയുടെ പ്രവര്‍ത്തനം സാധാരണപോലെ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ച് വിളിച്ചു
