കോട്ടയം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ നഗരസഭ വാർഡ് 35 ലെ (അമ്പലം) വോട്ടർ പട്ടിക പുതുക്കുന്നു. 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞവർക്ക് പട്ടികയിൽ പേരു ചേർക്കാം. കരട് വോട്ടർ പട്ടിക ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും. മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചു വരെ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള അവകാശവാദങ്ങളും പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും ഒരു പോളിംഗ് സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്കോ ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കുള്ള സ്ഥാനമാറ്റം സംബന്ധിച്ച അപേക്ഷകളും ഓൺലൈനായാണ് സ്വീകരിക്കുക. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലൂടെയോ സ്വീകരിക്കും.