യുക്രൈന്‍: റഷ്യക്ക് സാമ്പത്തിക ഉപരോധം മുന്നറിയിപ്പ് നല്‍കി ജി 7 രാജ്യങ്ങള്‍

മോസ്‌കോ: യുക്രൈനെ ആക്രമിച്ചാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു റഷ്യക്ക് ജി 7 രാജ്യങ്ങളുടെ മുന്നറിയിപ്പ്. യുക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്നു റഷ്യ നടത്തുന്ന സൈനികവിന്യാസം ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ജി 7 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.കടന്നുകയറ്റമുണ്ടായാല്‍ ഉടനടി ഒത്തുചേര്‍ന്നുള്ള, ശക്തമായ പ്രതികരണമുണ്ടാകും. റഷ്യന്‍ സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സാമ്പത്തിക ഉപരോധത്തിനു ഞങ്ങള്‍ തയാറാണ് -സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനും ബലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെന്‍കോയും തമ്മില്‍ ഈയാഴ്ച കൂടിക്കാഴ്ച നടത്തും.സഖ്യകക്ഷിയായ ബലാറസുമായി ചേര്‍ന്ന് റഷ്യ 10 ദിവസത്തെ സൈനികാഭ്യാസത്തിനു കഴിഞ്ഞയാഴ്ച തുടക്കം കുറിച്ചിരുന്നു. 30,000 െസെനികരാണു ബലാറസിലുള്ളത്. റഷ്യ, ബലാറസില്‍നിന്നു സൈനികരെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് കൂടിക്കാഴ്ച കഴിയട്ടെ എന്നായിരുന്നു റഷ്യന്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →