ബംഗളുരു: ക്ലാസ് മുറികളില്‍ മുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലെ തുടര്‍വാദം കര്‍ണാടക ഹൈക്കോടതി ഇന്നത്തേക്കു നീട്ടിവച്ചു.ശിരോവസ്ത്രം ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു.മതപരമായ വസ്ത്രങ്ങള്‍ പാടില്ലെന്നും യൂണിഫോം സംബന്ധിച്ച ചട്ടങ്ങള്‍ എല്ലാ വിദ്യാര്‍ഥികളും കൃത്യമായി പാലിക്കണമെന്നുമുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് കാര്യങ്ങള്‍ കൃത്യമായി വിലയിരുത്താതെയുള്ളതാണെന്നും ഭരണഘടനയുടെ 25-ാം അനുഛേദത്തിനു വിരുദ്ധമായതിനാല്‍ അതു നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു. മതപരമായ അവകാശം നിയന്ത്രിക്കാനാണു സര്‍ക്കാര്‍ തുനിഞ്ഞിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്നില്‍ അഡ്വ. കാമത്ത് വാദിച്ചു
ഹിജാബ് വിവാദം: ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും
