സത്യശീലന്റെ തൊടിയില്‍ കായ്‌ച്ചുനില്‍ക്കുന്ന കമണ്ഡലു വൃക്ഷം കൗതുകമാവുന്നു.

കരുനാഗപ്പളളി ; കമണ്ഡലു വൃക്ഷം പൂവിട്ട്‌ കായ്‌ച്ചു. ആലുംകടവ്‌ കരിയിട ക്ഷേത്രത്തിന്‌ സമീപം സത്യശീലന്റെ തൊടിയിലാണ്‌ ഈ അപൂര്‍വ വൃക്ഷം കായ്‌ച്ച്‌ നില്‍ക്കുന്നത്‌ . കണ്ടല്‍ ചെടികളുടെ ശേഖരണാര്‍ത്ഥം 25 എത്തിയപ്പോഴാണ് സത്യശീലന്‍ ഈ വൃക്ഷത്തിന്റെ തൈ വാങ്ങിയത്‌. ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന വൃക്ഷത്തണലിലാണ്‌ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒത്തുചേരല്‍.

ചുരയ്‌ക്ക പോല തോന്നിക്കുന്ന ഫലത്തിന്റെ മൃദുലമായ ഉള്‍ക്കാമ്പ്‌ ആരും ഉപയോഗിക്കാറില്ല. എന്നാല്‍ ഫിലിപ്യന്‍സില്‍ ‘മിറാക്കിള്‍ ഫ്രൂട്ട്‌’ എന്നാണ്‌ ഇവ അറിയപ്പെടുന്നത്‌.. വെസ്റ്റിന്‍ഡീസ്‌, അമേരിക്ക, ആഫ്രിക്ക,ക്യൂബ തുടങ്ങിയ രാജ്യങ്ങളിലും ഈ വൃക്ഷം കണ്ടുവരുന്നുണ്ട്‌. പുരാതനകാലത്ത്‌ ഋഷീശ്വരന്മാര്‍ ജലപാനത്തിനായി ഈ വൃക്ഷത്തിന്റെ കായകളാണ്‌ ഉപയോഗിച്ചിരുന്നതെന്ന്‌ വിശ്വാസം ഉണ്ട്‌. ഇങ്ങനെയാണ്‌ ഈ വൃക്ഷത്തിന്‌ കമണ്ഡലു വൃക്ഷം എന്ന പേര്‌ വന്നത്‌. ശിഖരമാകെ അസാധാരണ വലുപ്പമുളള കായ്‌കളാണ്‌ കുലച്ചു നില്‍ക്കുന്നത്‌. ഇതില്‍ ശേഖരിക്കുന്ന വെളളത്തിന്‌ ഔഷദഗുണം ഉളളതായി പറയപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →