പരിസ്ഥിതിക്ക്‌ ദോഷകരമാകുന്ന എല്ലാ പ്ലാസ്റ്റിക്ക്‌ വസ്‌തുക്കള്‍ക്കും 2022 ജൂലൈ 1 മുതല്‍ നിരോധനം വരുന്നു

ന്യൂ ഡല്‍ഹി: പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക്‌ പതാക മുതല്‍ ഇയര്‍ ബഡ്‌സ്‌ വരെയുളള സാധനങ്ങള്‍ക്ക് 2022 ജൂലൈ 1 മുതല്‍ കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തുന്നു. ഇത്തരം വസ്‌തുക്കളുടെ ഉല്‍പ്പാദനം, സംഭരണം,വിതരണം, ഉപയോഗം ഉള്‍പ്പടെ യുളളവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ (സിപിസിബി) നോട്ടീസ്‌ അയച്ചു. ജൂണ്‍ 30 ന്‌ മുമ്പ്‌ ഈ വ്‌സതുക്കള്‍ നിരോധിക്കുന്നതിനാവശ്യമായ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക്‌ പരിസ്ഥിതിക്ക് അങ്ങേയറ്റം ഹാനികരമാണെന്ന കാര്യം കണക്കിലെടുത്താണ്‌ പുതിയ നീക്കം. പ്ലാസ്റ്റിക്ക്‌ സ്റ്റിക്ക്‌ , ഇയര്‍ ബഡ്‌, ബലൂണിലെ പ്ലാസ്റ്റിക്ക്‌ സ്റ്റിക്ക്‌, പ്ലാസ്റ്റിക്ക കൊടി, മിഠായി വടി, ഐസ്‌ക്രീം സ്റ്റിക്ക്‌ ,അലങ്കാരത്തിനുപയോഗിക്കുന്ന തെര്‍മോകോള്‍, പ്ലാസ്‌റ്റിക്ക്‌ കപ്പുകള്‍, പ്ലേറ്റുകള്‍,ഗ്ലാസുകള്‍, ഫോര്‍ക്കുകള്‍ ,തവികള്‍,കത്തികള്‍ സ്‌ട്രോകള്‍, ട്രേകള്‍ മധുരപലഹാരങ്ങള്‍ പൊതിയാനുളള പ്ലാസ്റ്റിക്കുകള്‍, പ്ലാസറ്റിക്ക്‌ ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍ ,100 മൈക്രോണില്‍ താഴെ കനമുളള പിവിസി ബാനറുകള്‍ തുടങ്ങിയ കട്‌ലറി ഇനങ്ങളും നിരോധിക്കുന്ന വ്‌സതുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടണ്ട്‌.

നല്‍കിയിരിക്കുന്ന സമയപരിധിക്കുളളില്‍ നിലവിലുളള സ്‌റ്റോക്കുകള്‍ വിറ്റഴിക്കാനും സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരോട്‌ ഈ വസ്‌തുക്കള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന വിവരം അറിയിക്കാനും സിപി,സിബിയോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌ . ജൂലായ്‌ 1 മുതല്‍ നിരോധനം പൂര്‍ണമായും നിലവില്‍ വരും. എന്നും കേന്ദ്രം അറിയിച്ചു.

Share
അഭിപ്രായം എഴുതാം