ദോഹ: ഇന്ത്യ കേന്ദ്രമായി ആഗോളമാധ്യമ നിക്ഷേപകരുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ‘ബോധി ട്രീ’ യിലേക്ക് 150 കോടി ഡോളറിന്റെ (ഏതാണ്ട് 11,300 കോടി രൂപ)നിക്ഷേപവുമായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി (ക്യൂ.ഐ.എ). ആഗോള മാധ്യമ ഭീമന് റൂപര്‍ട്ട് മര്‍ഡോക്കിപ മകനും ലൂപ സിസ്റ്റംസ് സ്ഥാപകനും സി.ഇ.ഒയുമായ ജെയിംസ് മര്‍ഡോക്കും സ്റ്റാര്‍ ഇന്ത്യ മുന്‍ ചെയര്‍മാനും സിഇഒയും വാള്‍ട്ട് സിഡ്നി ഏഷ്യാ ഫസഫിക്ക് മുന്‍ പ്രസിഡന്റുമായ ഉദയ് ശങ്കറിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന ‘ബോധി ട്രീ’യിലേക്കാണ് ഖത്തറിന്റെ വന്‍ നിക്ഷേപം.
ഇന്ത്യയിലെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെയും വിപുലമായ വിപണിയെ ലക്ഷ്യം വച്ചാണ് ആഗോള മാധ്യമ മേഖലയെ നിയന്ത്രിച്ച പ്രധാനികള്‍ മാധ്യമ-ഉപഭോക്തൃസാങ്കേതിക മേഖലയിലെ ശക്തമായ സാന്നിദ്ധ്യമാവാന്‍ ഒരുങ്ങുന്ന പുതിയ സ്ഥപനവുമായി രംഗത്തെത്തുന്നത്. മാധ്യമ, വിദ്യാഭ്യാസ,ആരോഗ്യ മേഖലയുള്‍പ്പെടെ വിവിധ മേഖലകളിലേക്കുളള നിക്ഷേപ പ്ലാറ്റ്ഫോമായിട്ടാണ് ബോധിട്രീ രൂപവത്ക്കരിച്ചത്.
ബോധിട്രി എന്ന ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാനാവുന്നതില്‍ അഭിമാനിക്കുന്നതായി ഖത്തര്‍ ഇന്‍വെസറ്റ്മെന്റ് അതോരിറ്റി സിഇഒ മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹമൂദ് പറഞ്ഞു. മാധ്യമ സാങ്കേതിക വിദ്യാമേഖലയിലെ നിക്ഷേപത്തിലൂടെ ഇന്ത്യയും തെക്കുകിഴക്കന്‍ ഏഷ്യയുമാണ് പ്രധാന വിപണിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ ഭരണകൂടത്തിനുകീഴിലെ നിക്ഷേപക സ്ഥാപനമാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി. മാധ്യമ പ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച ഉദയ് ശങ്കര്‍ ഇന്ത്യയിലെയും ഏഷ്യയിലെയും ടെലിവിഷന്‍ ലോകത്തെ വിപ്ലവകരമായി മാറ്റി മറിച്ച വ്യക്തിത്വം കൂടിയാണ്. 2007 ല്‍ സ്റ്റാര്‍ ഇന്ത്യാ സി.ഇഒ ആയി സ്ഥാനമേറ്റ ഇദ്ദഹം കമ്പനിയെ ഏഷ്യിലെതന്നെ ഏറ്റവും വലിയ മീഡിയാ കോര്‍പ്പറേഷനാക്കി മാറ്റിയശേഷം മര്‍ഡോക്കിന്റെ ‘ട്വന്റി ഫസറ്റ് സെഞ്ച്വറി ഫോക്സ് ‘ ഏഷ്യാ മേധാവിയായും പ്രവര്‍ത്തിച്ചു. ഉദയ് ശങ്കറിന് കീഴിലായിരുന്നു സ്റ്റാറിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലെ വമ്പന്മാരായി മാറിയ ഹോട്ട്സ്റ്റാര്‍ ആരംഭിക്കുന്നതും വിപണി കീഴടക്കുന്നതും. നിലവില്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചെയ്മ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി(ഫിക്കി) പ്രസിഡന്റാണ് ഇദ്ദേഹം

