ന്യൂഡല്‍ഹി: കയറ്റുമതിക്കായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) നിര്‍മിക്കാന്‍ അമേരിക്കന്‍ ബ്രാന്‍ഡ് ഫോര്‍ഡ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രാദേശികമായി പാസഞ്ചര്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തിയതിന്റെ പിന്നാലെയാണ് പുതിയ നീക്കം. ഇപ്പോള്‍ വാഹന മേഖലയ്ക്കുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് കീഴിലുള്ള നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടിയിയിരിക്കുകയാണ് ഫോര്‍ഡ്.കയറ്റുമതിക്കായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) നിര്‍മിക്കുന്നത് പരിഗണിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി അറിയിച്ചു. രാജ്യത്ത് കമ്പനിക്ക് നിലവില്‍ രണ്ട് പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് ഗുജറാത്തിലെ സാനന്ദിലും മറ്റൊന്ന് തമിഴ്‌നാട്ടിലെ മറൈമലൈ നഗറിലുമാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ അവയില്‍ നിന്ന് ഐസി എഞ്ചിന്‍ കാറുകള്‍ മാത്രമേ നിര്‍മിക്കാന്‍ കഴിയൂ. ഇലക്ട്രിക് വാഹന നിര്‍മാണത്തിനുള്ള കയറ്റുമതി അടിത്തറയായി ഇന്ത്യയിലെ ഒരു പ്ലാന്റ് ഉപയോഗിക്കുന്നതിനുള്ള സാധ്യത പര്യവേക്ഷണം ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു.2030 ഓടെ ഇവികളിലും ബാറ്ററികളിലും 30 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ഫോര്‍ഡ് മുമ്പ് പറഞ്ഞിരുന്നു. പുതിയ നീക്കത്തിലൂടെ മസ്താങ് കൂപ്പെ ഉള്‍പ്പെടെയുള്ള ഐക്കണിക് വാഹനങ്ങള്‍ നിര്‍ബന്ധമായും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള കമ്പനിയുടെ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മാണവുമായി രാജ്യത്ത് ഫോര്‍ഡ് തിരികെയെത്തുന്നു
