റെയ്നയെ ആര്‍ക്കും വേണ്ട

മുംബൈ: ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ മെഗാ താര ലേലത്തില്‍ ആരും വാങ്ങിയില്ല. രണ്ടു കോടി രൂപയായിരുന്നു റെയ്‌നുടെ അടിസ്ഥാനവില.പത്തു ഫ്രാഞ്ചൈസികളും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു റെയ്‌ന. രണ്ടു സീസണുകളിലൊഴികെ എല്ലാ സീസണിലും അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു.

ശാരീരിക ക്ഷമതാ പ്രശ്‌നങ്ങളും മോശം ഫോമും കാരണം കഴിഞ്ഞ സീസണില്‍ റെയ്‌നയെ ചില മത്സരങ്ങളില്‍ പുറത്തിരുത്തി. ലേലത്തിനു മുന്നോടിയായി അദ്ദേഹത്തെ അവര്‍ കൈവിടുകയും ചെയ്തു. 2008 ലെ പ്രഥമ ഐ.പി.എല്‍. മുതല്‍ കളിക്കുന്ന താരമാണു റെയ്‌ന. 2020 ലെ യു.എ.ഇയില്‍ നടന്ന ടൂര്‍ണമെന്റില്‍നിന്നു വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു റെയ്‌ന പിന്മാറിയിരുന്നു. 205 മത്സരങ്ങളുടെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 136.76 സ്‌ട്രൈക്ക് റേറ്റോടെ 5528 റണ്ണുമെടുത്തു. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 താരം ഡിവാള്‍ഡ് ബ്രെവിസിനെ മുബൈ ഇന്ത്യന്‍സ്‌സ്വന്തമാക്കി. ബേബി ഡിവിലിയേഴ്സെന്ന വിളിപ്പേരുള്ള ബ്രെവിസിനെ മൂന്ന് കോടി നല്‍കിയാണ് മുംബൈ ടീമിലെത്തിച്ചത്. വെസ്റ്റിന്‍ന്‍ഡീസില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ടോപ്പ് സ്‌കോററായിരുന്നു ബ്രെവിസ്. ആറ് മത്സരങ്ങളില്‍ 84.33 ശരാശരിയില്‍ 506 റണ്ണാണു യുവതാരം അടിച്ചെടുത്തത്. അതില്‍ തന്നെ രണ്ട് സെഞ്ചുറികളും മുന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. പേസര്‍ ശിവം മാവിയെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത ചെലവാക്കിയത് 7.25 കോടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തുടങ്ങിയ ലേലത്തിലേക്ക് പിന്നീട് ഗുജറാത്തും ലഖ്നൗവും എത്തിയെങ്കിലും വിട്ടു കൊടുക്കാതെ കൊല്‍ക്കത്ത പിടിച്ചുനിന്നു. 40 ലക്ഷമായിരുന്നു മാവിയുടെ അടിസ്ഥാന വില. ചെന്നൈയും ഗുജറാത്തും തമ്മിലുള്ള ലേലം ലെഗ് സ്പിന്നര്‍ഔ രാഹുല്‍ തെവാത്തിയയ്ക്കു ഗുണമായി.

രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന തെവാത്തിയയ്ക്കായി ഒന്‍പത് കോടി രൂപയാണ് ഗുജറാത്ത് ടൈറ്റന്‍സ് ചെലവാക്കിയത്. ചെന്നൈയും ആര്‍.സി.ബിയും ചേര്‍ന്നാണു ലേലം തുടങ്ങിയത്. 40 ലക്ഷമായിരുന്നു അടിസ്ഥാന വില. ദുബായിയില്‍ നടന്ന ഐ.പി.എല്ലില്‍ മിന്നിയും താരത്തിന് കഴിഞ്ഞ സീസണില്‍ മികവ് പുലര്‍ത്താനായില്ല. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച മത്സരങ്ങള്‍ കളിച്ച റിയാന്‍ പരാഗിനെ അവര്‍ തന്നെ നിലനിര്‍ത്തി. താരത്തിനായി ചെന്നൈയുടെയും ഗുജറാത്തിന്റേയും വെല്ലുവിളി മറികടന്നാണ് രാജസ്ഥാന്‍ 3.8 കോടിക്കു പരാഗിനെ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി രംഗത്തെത്തിയത്. ഡല്‍ഹി പിന്മാറിയപ്പോള്‍ ചെന്നൈ രംഗത്തെത്തി. ഇതോടെ താരത്തിന്റെ വില ഒരു കോടിയിലേക്ക് മാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →