പി വി അന്‍വര്‍ എം എല്‍ എയുടെ ഭൂമി ജപ്‌തി ചെയ്‌തു

മഞ്ചേരി : വായ്‌പ തിരിച്ചടവ്‌ മുടങ്ങിയതിനെ തുടര്‍ന്ന്‌ പിവി അന്‍വര്‍ എംഎല്‍എയുടെ 140 സെന്റ് സ്ഥലവും വസ്‌തുവകകളും ബാങ്ക്‌ ജപ്‌തി ചെയ്‌തു. 1.18 കോടി രൂപയുടെ വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതാണ്‌ ആക്‌സിസ്‌ ബാങ്ക്‌ ജപ്‌തി നടപടി സ്വീകരിച്ചത്‌. ബാങ്കു വായ്‌പയും പലിശയും കുടിശ്ശികയുമടക്കം 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന്‌ ഡിമാന്‍ഡ്‌ നോട്ടീസ്‌ കിട്ടിയിട്ടും 2021 ആഗസ്‌റ്റ് 31 വരെയുളള കുടിശികയായ 1,18,48,366.09 രൂപ തിരിച്ചടക്കാതത്തിനെ തുടര്‍ന്നാണ്‌ സര്‍ഫാസി നിയമ പ്രകാരം വസ്‌തു വകകള്‍ ബാങ്ക്‌ പിടിച്ചെടുത്തത്‌.

ഏറനാട്‌േ താലൂക്കിലെ തൃക്കലങ്ങോട്‌ വില്ലെജില്‍ പിവി അന്‍വറിന്റെ പേരിലുളള 56.66ആര്‍ (140സെന്റ്‌ ) സ്ഥലമാണിത്‌. ഇക്കാര്യം വ്യക്തമാക്കി ബാങ്ക്‌ കഴിഞ്ഞ ദിവസം പത്രപരസ്യം നല്‍കിയിരുന്നു. അതേസമയം കേരളത്തില്‍ ആദ്യമായല്ല ഒരു വ്യവസായി ഭൂമി പണയം വച്ചതെന്നും ,ജപ്‌തി സഹിച്ചോളാമെന്നും അന്‍വര്‍ ഫെയസ്‌ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →