ആലപ്പുഴയില്‍ ഡോക്ടര്‍ക്ക് നേരെ മര്‍ദ്ദനം : പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

ആലപ്പുഴ : നൂറനാട്‌ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ പോലീസുകാരനെ സസപെന്‍ഡ്‌ ചെയ്‌തു. അടൂര്‍ ട്രാഫിക്ക്‌ സ്‌റ്രേഷനിലെ രതീഷിനെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. പത്തനംതിട്ട ജില്ലാ പോലീസ്‌ മേദാവിയുടെയാണ്‌ നടപടി. രതീഷിനെ അറസ്റ്റ്‌ചെയ്‌തു.

അമ്മക്ക്‌ ചികിത്സ വൈകിയെന്നാരോപിച്ചായിരുന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രതീഷ്‌ മര്‍ദ്ദിച്ചത്‌. നൂറനാട്‌ പാറ ജംങ്‌ഷനിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോ. വെങ്കിടേഷിനാണ്‌ മര്‍ദ്ദനമേറ്റത്‌ .2022 ഫെബ്രുവരി 10ന്‌ രാത്രി 10 മണിയോടെയാണ്‌ സംഭവം. പോലീസുകാരനായ രതീഷും സഹോദരന്‍ രാജേഷും ചേര്‍ന്ന്‌ അമ്മയെ ചികിത്സക്കായി ക്ലിനിക്കില്‍ കൊണ്ടുവന്നു. ചികിത്സ വൈകുന്നുവെന്നാരോപിച്ച്‌ ഇരുവരും ബഹളമുണ്ടാക്കി. ഇത്‌ ചോദ്യം ചെയ്‌തതോടെ തന്നെ മര്‍ദ്ദിച്ചുവെന്നാണ്‌ ഡോക്ടരുടെ മൊഴി.

കാലിനും തലക്കും പരിക്കേറ്റ ഡോക്ടറെ നൂറനാട്‌ സ്‌റ്റേഷനിലെ പോലീസുകാര്‍ എത്തിയാണ്‌ മറ്റൊരാശുപത്രിയിലേക്ക്‌ കൊണ്ടുപെയത്‌. ഡോക്ടരുടെ നെറ്റിയില്‍ 8 സ്‌റ്റിച്ചുണ്ട്‌. വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയാണ്‌ പ്രതിയായ പോലീലുകാരനും , സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →