കുതിരവട്ടം മാനസികോരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം

കോഴിക്കോട്‌ ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമാണെന്ന്‌ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് . കഴുത്ത്‌ ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണകൊലപ്പെടുത്തിയതെന്നണ റിപ്പോര്‍ട്ട്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈാള്‍ ആശുപത്രിയില്‍തന്നെയുളളയാളാണ്‌. പ്രതിയുടെ മാനസികാരോഗ്യനില പരിശോധിച്ചശേഷമാവും തുടര്‍ നടപടികള്‍.
2022 ഫെബ്രുവരി 9ന്‌ ബുധനാഴ്‌ച അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അന്നുവെകിട്ടു തന്നെ മരണം സംഭവിച്ചതായി ഡിസിപി ആമോസ്‌ മാമ്മന്‍ പറഞ്ഞു.

സംഭവത്തില്‍ ആരോഗ്യവകുപ്പ്‌ അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ അഞ്ചരക്കാണ്‌ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ടക്കാരിയെ മരിച്ച നിലയില്‍ കണ്ടത്‌. രാവിലെ അഞ്ചരയോടെ സെല്ലില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ്‌ ജിയറാം ലോട്ടിനെ മരിച്ച നിലയില്‍ കണ്ടത്‌. ഇന്‍ക്വസ്റ്റില്‍ ശരീരം നിറയെ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. പോസറ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ്‌ കൊലപാതകം സ്ഥിരീകരിച്ചത്‌. ബംഗാള്‍ സ്വദേശിയാണ്‌ പ്രതി. അടുത്ത ദിവസം അറസ്റ്റ്‌ രേഖപ്പെടുത്തും.

ഇത്തരത്തില്‍ തര്‍ക്കമുണ്ടായിട്ടും അന്തേവാസിയെ പരിശോധിക്കുന്നതില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതര്‍ക്ക്‌ വീഴ്‌ചയുണ്ടായി എന്ന വിമര്‍ശനം ഉയരുന്നുണ്ട്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →