കരുവന്നൂര്‍ ബാങ്ക്‌ ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ വിവിധ സംഘടകള്‍ സമരം തുടങ്ങി

തൃശൂര്‍ ; കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സസ്‌പെന്‍ഷന്‍ ആറുമാസം പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ ഇല്ല. ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ വിവിധ സംഘടനകള്‍ സമരം തുടങ്ങി . കോ-ഓപ്പറേറ്റീവ് ഇസ്‌പെക്ടേഴ്‌സ്‌ , ആന്‍ഡ്‌ ഓഡിറ്റേഴ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2022 ഫെബ്രുവരി 11 സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിച്ചു.

തൃശൂര്‍ സിവില്‍ സ്‌റ്റേഷനുമുമ്പില്‍ നടന്ന ഉപവാസം സംസ്ഥാന പ്രസിഡന്റ് പികെ ജയകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം രാജേഷ്‌കുമാര്‍, മുഖ്യ അതിഥിയായിരുന്നു. സംസ്ഥാന ട്രഷറാര്‍ സി പി പ്രിയേഴ്‌, വൈസ്‌ പ്രസിഡന്റ് ജിറ്റ്‌സി ജോണ്‍ ,കേരള എന്‍ജിഒ അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച്‌ പ്രസിഡന്റ് സിജോയ്‌, കെപി.എസ്‌ടി സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം ജയപ്രകാശ്‌, ,കെ സി ഇ എഫ്‌ സംസ്ഥാന സെക്രട്ടറി ഇ.ഡി.സാബു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.രാജേഷ്‌ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →