കോവിഡ്‌ ധനസഹായം: കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കോവിഡ്‌ ബാധിച്ച്‌ വിദേശത്ത്‌ മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്കും ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രവാസി ലീഗല്‍സെല്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെയും ദുരന്ത നിവാരണ അതോരിറ്റിയെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിന്‌ പങ്കാളിത്തമുളള സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നാണ്‌ ധനസഹായം നല്‍കുന്നതെന്നും കോവിഡ്‌ ബാധിച്ച്‌ വിദേശത്ത്‌ മരിച്ച പ്രവ്‌സികളുടെ ഉറ്റവര്‍ക്ക്‌ ധനസഹായം നല്‍കാന്‍ അനുമതി തേടി മുഖ്യമന്ത്രി 2022 ഡിസംബര്‍ 15ന്‌ പ്രധാന മന്ത്രിക്ക്‌ കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു.

ഈ കത്തിന്‍രെ പകര്‍പ്പ്‌ ഹാജരാക്കാനും ജസ്‌റ്റീസ്‌ എന്‍ നഗരേഷ്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.ഹര്‍ജി ഈമാസം 24ന്‌ വീണ്ടും പരിഗണിക്കും. കോവിഡ്‌ ബാധിച്ച മരിച്ചവരടെ ആശ്രിതര്‍ക്ക്‌ 50,000രൂപ സര്‍ക്കാര്‍ ധനസഹായം ചെയ്യുന്നുണ്ട്‌ .എന്നാല്‍ വിദേശത്ത്‌ ഇങ്ങനെ മരിച്ചവരുടെ ഉറ്റവര്‍ നല്‍കിയ അപേക്ഷകള്‍ നിരസിച്ചെന്നും സര്‍ക്കാരിന്‌ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.. കേന്ദ്രസര്‍ക്കാരിന്‌ 75 ശതമാനം പങ്കാളിത്തമുളള ദുരിതാശ്വാസ നിധിയില്‍ നിന്നാണ്‌ പണം നല്‍കുന്നതെന്നും ദേശീയ ദുരന്തനിവാരണ അതോരിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങങ്ങള്‍ക്കനുസരിച്ചാണ്‌ സഹായ വിതരണമെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. ഇതേവിഷയത്തില്‍ ഡെല്‍ഹി ഹൈക്കോടതിയിലുളള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ത്തെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →