തൊഴില്‍രഹിതരായ വനിതകള്‍ക്ക്  വായ്പകൾ അതിവേഗത്തിൽ 

കോട്ടയം: തൊഴില്‍രഹിതരായ വനിതകൾക്ക് അതിവേഗത്തിൽ  വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ  അപേക്ഷ ക്ഷണിച്ചു. 18നും 55 നും മദ്ധ്യേ പ്രായമുള്ളവരാകണം.   പലിശനിരക്ക് ആറു ശതമാനം.ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍  ലഭിക്കുന്ന വായ്പ യുടെ  തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്.

മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസുകൾക്ക്  3-3.5 ശതമാനം പലിശനിരക്കില്‍ 1.5 കോടി രൂപ വരെ വായ്പയും അനുവദിക്കും. സി.ഡി.എസ്. നു കീഴിലുള്ള എസ്.എച്ച്.ജി. കള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിതകര്‍മ്മസേന, ശുചീകരണ തൊഴിലാളി  യൂണിറ്റ് എന്നിവയക്ക് ആറുലക്ഷം രൂപവരെയും വായ്പ ലഭ്യമാണ്. അപേക്ഷാഫോറം www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍ 0481-2930323

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →