മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ശിലാഫലകം അനാഛാദനം ചെയ്തു
കോഴിക്കോട്: ചാലപ്പുറം ഗവ. അച്യുതന് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലും പയ്യാനക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉദ്ഘാടനശേഷം സ്കൂളുകളില്‍ നടന്ന പരിപാടിയില്‍ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ശിലാഫലകം അനാഛാദനം ചെയ്തു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo ആവിഷ്കരിച്ചതെന്നു മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടില്‍നിന്ന് മൂന്ന് കോടിരൂപവീതം ചെലവഴിച്ചാണ് സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.
ചാലപ്പുറം ഗവ. അച്യുതന് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എസ്.പി.സി കമ്മ്യൂണിറ്റി പ്രൊജക്ടായ അഗ്രികള്‍ച്ചറല്‍ ബ്രിഗേഡ് ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഡബ്ല്യൂ.എ.പി.എസ്.സി.ഒ പ്രൊജക്ട് എഞ്ചിനീയര്‍ കെ.അബ്ദുള്‍ റസാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നികുതി അപ്പീല്‍ കമ്മിറ്റി ചെയര്മാന് പി.കെ നാസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി മിനി, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം പ്രിയ, സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി.ടി കൃഷ്ണന്, പി.ടി.എ പ്രസിഡന്റ് പി.അബ്ദുള്‍ ജബ്ബാര്‍, എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ഷിബു മൂടാടി തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ലൈല കെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി കെ.ടി. അബ്ദുള്‍ ഹമീദ് നന്ദി പറഞ്ഞു.
പയ്യാനക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് പ്രമോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ബിജുലാല്‍, ജയശീല, വി.എച്ച്.എസ്.ഇ എ.ഡി. സെല്‍വമണി, ഡി.ഇ.ഒ. സൂപ്രണ്ട് വിശ്വനാഥ്, കോഴിക്കോട് സിറ്റി എ.ഇ.ഒ. ഖാലിദ്, എസ്.എസ്.കെ. ബി.പി.ഒ. അബ്ദുല്‍ ഹകീം, പി. ടി. എ. പ്രസിഡന്റ് ബിഷാദ്, എസ്.എം.സി. ചെയര്മാന് ഇബ്രാഹിം ബാബു, സ്കൂള്‍ സംരക്ഷണസമിതി അംഗം ബാവ, വാപ്കോസ് പ്രതിനിധി അബ്ദുല്‍ റസാഖ്, സ്റ്റാഫ് സെക്രട്ടറി സിറാജ്ജുദ്ധീന്‍, ജനപ്രതിനിധികളായ ശിഹാബ്, നാസര്‍ ചക്കുംകടവ് തുടങ്ങിയവര്‍ പങ്കെടുത്തു.

