കൊച്ചി : അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാൻ തീരുമാനം. ഫെബ്രുവരി 18 ന് കേസ് പരിഗണിക്കും. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി.
കേസിലെ പ്രതികൾക്ക് വ്യാഴാഴ്ച ഡിജിറ്റൽ തെളിവുകളും, കുറ്റപത്രവും കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. കുറ്റപത്രവും, ഡിജിറ്റൽ തെളിവുകളും പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു.
ഈ മാസം 18 ന് മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതി കേസ് പരിഗണിക്കും. അട്ടപ്പായിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം നേരത്തെ പുറത്തുവന്നിരുന്നു. മധുവിനേറ്റത് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

