തിരുവനന്തപുരം: കെഎസ്‌ഇബി ആസ്ഥാനമായ വൈദ്യുതി ഭവന്റെ സുരക്ഷ ഇനിമുതല്‍ പോലീസിലെ സ്‌റ്റേറ്റ് ഇന്‍ഡസ്‌ട്ര്യല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏല്‍പ്പിക്കും. വിമാനത്താവളങ്ങളിലും മറ്റും സുരക്ഷാചുമതലയുളള കേന്ദ്രസേനയായ സിഐഎസ്‌എഫിന് സമാനമായി സംസ്ഥാനത്ത് ഉണ്ടാക്കിയ വിഭാഗമാണ് എസ്‌ഐഎസ്‌എഫ്. ടെക്‌നോപാര്‍ക്കിന്റെ സുരക്ഷ ഇവര്‍ക്കാണ്. അതീവ സുരക്ഷ വേണ്ട വ്യവസായ വിഭാഗത്തില്‍ പെട്ടതോടെ കേന്ദ്ര നിര്‍ദ്ദേശമനുസരിച്ചാണ് പരിഷ്‌ക്കാരം. കെ.എസ്‌ഇബിയുടെ സൈബര്‍ സുരക്ഷ ശക്തമല്ലെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സൈബര്‍ വിഭാഗ്‌ത്തിലും ആസ്ഥാനത്തും ജലവൈദ്യുതി കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.2022 ഫെബ്രുവരി 15ന് ശേഷം നിലവില്‍ വരും.
പോലീസുകാരും സ്വകാര്യ ഏജന്‍സികളിലെ 221 പേരുമാണ് കെഎസ്‌ഇബിയിടെ സുരക്ഷാ ഡ്യൂട്ടിയിലുളളത്. ഇവര്‍ക്കുപകരം എസ്‌ഐഎസ്‌എഫിന്റെ 325 പേരെ നിയോഗിക്കും. ഇതില്‍ പകുതിയോളം പേര്‍ക്ക് ആധുനീക തോക്കുകളുണ്ട് . പട്ടത്തെ വൈദ്യുതി ഭവനില്‍ നാല് ആയുധ ധാരികള്‍ ഉള്‍പ്പെട എട്ടുപേരുണ്ടാവും. സുരക്ഷ പരിഷ്‌ക്കരണത്തില്‍ കെ.എസ്.ഇ.ബിയിലെ ഒരുവിഭാഗം ദീവനക്കാരും ഓഫീസേഴ്‌സ് അസോസിയേഷനും എതിര്‍പ്പുണ്ട്. സാമ്പത്തികമായി നഷ്ടമുളളപ്പോള്‍ സുരക്ഷക്കായി കൂടുതല്‍ ചെലവാക്കുന്നത് ശരിയല്ലെന്നാണ് അവരുടെ നിലപാട് .
അതേസമയം സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഭരണകക്ഷി സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടെന്നും വൈദ്യുതി ഭവന്‍ അങ്കണണത്തില്‍ വായ് മൂടിക്കെട്ടി പ്രതിഷേധവും എച്ച്‌ആര്‍ വിഭാഗം ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ അതിക്രമിച്ചുകയറി പ്രതിഷേദധിക്കുകയുമൊക്കെ ഉണ്ടായ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നത് ഗൂഡ താല്‍പര്യത്തോടെയാണെന്ന ആക്ഷേപവും ഉണ്ട്.

