നാലു മിനിട്ടില്‍ കോവിഡ് ഫലം തരുന്ന സംവിധാനം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍

ബെയ്ജിങ്: നാലു മിനിട്ടില്‍ ഫലം ലഭിക്കുന്ന കോവിഡ് -19 വൈറസ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞര്‍. ഫലം ലഭിക്കാനുള്ള വേഗത, പ്രവര്‍ത്തിപ്പിക്കാനുള്ള എളുപ്പം, ഉയര്‍ന്ന സംവേദനക്ഷമത, കൊണ്ടുപോകാനുള്ള സൗകര്യം എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.ആര്‍.ടി.-പി.സി.ആര്‍. പരിശോധന പോലെ കൃത്യവും വളരെ വേഗത്തില്‍ ഫലം ലഭിക്കുന്നതുമായ ഇലക്ട്രോ മെക്കാനിക്കല്‍ ബയോ സെന്‍സറാണു കണ്ടുപിടിച്ചതെന്ന് ഷാങ്ഹായിയിലെ ഫുദാന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെട്ടു. പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ നേചര്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.രോഗികളുടെ സ്രവ സാംപിളുകള്‍ െമെക്രോഇലക്ട്രോണിക്സിന്റെ സഹായത്തോടെ വിശകലനം ചെയ്യുന്നതാണ് പുതിയ രീതി. ഇതിനായി ഇലക്ട്രോ മെക്കാനിക്കല്‍ ബയോസെന്‍സറാണ് ഉപയോഗിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →