റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പൊതുതെളിവെടുപ്പ്

February 9, 2022 - 9:59 pm

ഉപഭോക്താക്കളിൽ നിന്ന് ഇന്ധനസർചാർജ് ഈടാക്കാനുളള വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ 15ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിൽ പൊതുതെളിവെടുപ്പ് നടത്തും. പങ്കെടുക്കുന്നവർ 14ന് ഉച്ചയ്ക്ക് 12നകം പേരും വിശദാംശങ്ങളും ഫോൺ നമ്പർ സഹിതം  kserc@erckerala.org യിൽ അറിയിക്കണം. തപാലിലും ഇ-മെയിലായും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. തപാലിലുള്ള അഭിപ്രായം സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ 15ന് വൈകിട്ട് 5 വരെ സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *