കണ്ണൂര്‍ : മത്സ്യ തൊഴിലാളികളില്‍ നിന്ന് നേരിട്ട് മത്സ്യം ശേഖരിച്ച് വില്‍പ്പന നടത്തുന്ന ഫിഷ്‌മാര്‍ട്ടുകള്‍ക്ക് ആരംഭമാകുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും അത്യാധുനീക സൗകര്യങ്ങളോടെയാണ് ഫിഷ് മാര്‍ടിന്റെ പ്രവര്‍ത്തനം.ഗുണമേന്മയുളള മത്സ്യം വിപണിയിലെത്തിക്കുന്നതിനൊപ്പം മത്സ്യ തൊഴിലാളികള്‍ക്ക് മികച്ച വില ഉറപ്പാക്കുകയുമാണ് ഫിഷ്‌മാര്‍ട്ടുകളുടെ ലക്ഷ്യം. ആധുനീക ശീതീകരണ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ട്ടുകളില്‍ മത്സ്യത്തില്‍ നിന്നുളള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഉണക്കമത്സ്യങ്ങലും ഉണ്ടാവും.
സംസ്ഥാനത്തുടനീളം ഒരേ രൂപ കല്‍പ്പനയിലായിരിക്കും ഫിഷ്‌മാര്‍ട്ടുകള്‍ സജ്ജീകരിക്കുക. വില വിവര പട്ടികയ്‌ക്കും ഏകീകൃത സ്വഭാവമുണ്ടായിരിക്കും. വിറ്റു വരവിന്റെ മൂന്നുശതമാനവും ലാഭത്തിന്റെ 20ശതമാനവും തൊഴിലാളികള്‍ക്ക വരുമാനമായി ലഭിക്കും. ഗ്രാമ പ്രദേശങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. തദ്ദേശ സ്ഥാപനങ്ങള്‍ ഫിഷ്‌മാര്‍ട്ട് തുടങ്ങാനുളള ഭൂമി കണ്ടെത്തി നല്‍കിയാല്‍ ഉടന്‍ പദ്ധതി ആരംഭിക്കുനെന്നും ജില്ലാ മാനേജര്‍ പറഞ്ഞു.

